Tuesday, January 5, 2010

അന്യോന്യം

ത്ര വിശാലമീ മേശപ്പരപ്പിതി-
ന്നിക്കരെയാണു ഞാൻ, അക്കരെ നീ.

മിനുമിനുപ്പാർന്നൊരീ
കടൽ താണ്ടിയെത്തുവാൻ
തുഴയറ്റ പുഞ്ചിരിത്തോണികൾ; നിലയറ്റു
നീന്തിക്കുഴയുന്ന വാക്കുകൾ,
ജാള്യച്ചുഴികളിൽ മുങ്ങിപ്പിടയ്ക്കുന്ന
നോട്ടപ്പതർച്ചകൾ, വീർപ്പുകൾ,
മഷിമഴക്കോളുകൾ,
കടലാസുമർമരമാലകൾ...
പിന്നെ,യിരുകരയിലാ-
യസ്തംഗമിക്കുന്ന കണ്ണുകൾ.

1 comment:

A.V.G.Warrier said...

സംസാരസാഗരേ മഗ്നം ദീനം മാ കരുണാനിധേ
കര്‍മഗ്രാഹ ഗൃഹീതാംഗം മാമുദ്ധര ഭവാര്‍ണവാല്
I wonder what was the shape and size of Vyasa's table!!!