Thursday, August 12, 2010

പെരുവഴിയിൽ

പെരുവഴിയിൽ
പൊരിവെയിലിൽ
ചെറുചരലിൻ
കൂർമുനയിൽ
കാലിടറീ-
ട്ടടിപതറീ-
ട്ടുതിരത്തിൻ
വേർപ്പൊഴുകി-
ത്തുറുകണ്ണിൻ
തീ കെട്ടൂ.
*
വിറകാളും
ചിതയരികിൽ
പുകചുരുളും
നേരറിവിൽ
ചിരിയൊഴിയും
മുഖവടിവിൽ
നീൾമിഴി തൻ
തിരി കെട്ടൂ.

3 comments:

ചിതല്‍/chithal said...

നീൾമിഴി? അങ്ങിനെയും ഒരു പ്രയോഗമുണ്ടോ?
ആദ്യഭാഗവും രണ്ടാംഭാഗവും തമ്മിലുള്ള ബന്ധം ശരിക്കു് വ്യക്തമായില്ല. കവിതയുടെ തലക്കെട്ടു് പ്രഥമഭാഗത്തെ മാത്രം ധ്വനിപ്പിക്കുന്നതായിത്തോന്നി.

Sankaran said...

* നീൾമിഴി = നീണ്ട മിഴി. (ഇതു ശബ്ദതാരാവലിയിൽ പോലുമുള്ള പ്രയോഗമാണ് എന്ന് ഇപ്പോൾ കണ്ടെത്തി).
* കണ്ണടച്ചിരുന്ന് ഇതു രണ്ടധ്യായമുള്ള ഒരു നോവലാണ് എന്നു സങ്കല്പിക്കുക. പിന്നെ, തലയൊന്നു കുലുക്കി കണ്ണു തുറന്ന് ഒന്നു കൂടി നോക്കുക. വല്ലതും തെളിഞ്ഞു കിട്ടിയാലായി.
* തലക്കെട്ട് ഒരു തലക്കെട്ടു മാത്രമാണ്. അകത്തേക്കു വഴുക്കി വീഴാനുള്ള ഒരു പഴത്തൊലി.

A.V.G.Warrier said...

വായിക്കുമ്പോള്‍ ആദ്യം തോന്നിയത് രണ്ടാമത്തെ ഭാഗത്തില്‍ രണ്ടു വരി കുറവാണല്ലോ എന്നതാണ്. വേണമെന്ന് വെച്ചു ചെയ്തതാണോ? അത് പക്ഷെ നന്നായി തോന്നിയില്ല. എന്തോ മുഴുവനാകാത്ത പ്രതീതി. പെരുവഴിയെ അവതരിപ്പിച്ചത് പോലെ വഴി ചെന്നവസാനിക്കുന്ന ചുടലക്കാടിനെ അവതരിപ്പിക്കാനും രണ്ടു ലൈന്‍ വെച്ച് കാച്ചിയാല്‍ എങ്ങിനെയിരിക്കും?
പോരിവെയിലിലെ രക്തക്കന്നീരില്‍ കെടുന്നത്‌ തുറന്നു വെച്ച കണ്ണിലെ തീയാണ്. ചിരിയൊഴിയുന്ന മുഖവടിവില്‍ നീള്‍മിഴിയില്‍ അണയുന്നത് തിരിയാണ്‌. ഉള്ളില്‍ ആളുന്ന തീ ഇനി ആര്‍ കാണാനാണ്? കൊള്ളാം..