Saturday, July 24, 2010

ഊണു കഴിഞ്ഞ്

ഊണു കഴിഞ്ഞ് ഏമ്പക്കവും വിട്ട്
മകളോടു പറഞ്ഞു:
ഈ കൈയൊന്നു കഴുകിക്കൊണ്ടു വരൂ...
അവൾ എഴുന്നേറ്റു ചെന്നു വാഷ് ബേസിനിൽ സ്വന്തം കൈ നീട്ടി.

ഞാൻ സമാധാനത്തോടെ ഒന്നുകൂടി പുറകോട്ടു ചാഞ്ഞ്
മേശപ്പുറത്ത് ഇരു കൈകൊണ്ടും താളം പിടിച്ചു.

ചാരുകസേരയിലിരുന്നു കാൽനീട്ടി
മകനോടു പറഞ്ഞു:
എന്റെ ദൂരങ്ങൾ കൂടി താണ്ടി വരൂ...
അവൻ ഷൂ ലേസ് കെട്ടിത്തീർത്ത്
ചവിട്ടിക്കുതിച്ചു പടികളിറങ്ങി.

ഞാൻ കസേരയിൽ ഒന്നുകൂടി നിവർന്ന്
കിതപ്പിന്റെ സ്വാസ്ഥ്യം നുണഞ്ഞു.

ഇരുൾപ്പുതപ്പിൽ തിരുകിക്കയറി
നീണ്ടുനിവർന്ന്,
ഭാര്യയോടു പറഞ്ഞു:
എന്റെ സ്വപ്നങ്ങൾ കൂടി കണ്ടു വരൂ...
അവൾ താളബദ്ധമായി കൂർക്കം വലിച്ചു തുടങ്ങി.

ഞാൻ ഇരുട്ടിലേക്കു കണ്ണു തുറന്ന്
കാലൊച്ചകൾക്കയി കാതോർത്തു.

8 comments:

A.V.G.Warrier said...

വെളിച്ചം ദുഹ്ഖമാണ് ഉണ്ണി
തമസ്സല്ലോ സുഖപ്രദം.
ഗാര്ഹസ്ത്യത്തില്‍ നിന്ന്
ഗൃഹസ്ഥിതത്വത്ത്തിലേക്ക് മുന്നേറുമ്പോള്‍
ഭാര്യക്കും മക്കള്‍ക്കും
പണി തന്നെ പണി.

ചിതല്‍/chithal said...

ഇതൊരു പുതിയ മോഡൽ കവിതയാണല്ലൊ! അത്ഭുതമായിരിക്കുന്നു!

A.V.G.Warrier said...

വീണ്ടും വായിച്ചപ്പോള്‍ നിന്‍റെ കവിതയ്ക്ക് കൂടുതല്‍ ആഴമുള്ള അര്‍ത്ഥങ്ങളുണ്ടെന്ന് തോന്നി. സ്വന്തം സ്വപ്നങ്ങളും കൂടി മറ്റുള്ളവരെ ഏല്പിക്കുമ്പോള്‍ എത്തുന്നത്‌ അഗാധമായ ആകാശനീലിമയുടെ ഇരുട്ടിലെക്കാണെന്ന് സങ്കല്പിക്കാനാണ് എനിക്കിഷ്ടം.
അതോ ആഴിയുടെ അടിത്തട്ടിലെ ഇരുട്ടാണോ നിന്‍റെ കല്പനയില്‍? അതുകൊണ്ടാണോ ഇരുട്ടൊരു പുതപ്പായി പ്രത്യക്ഷപ്പെടുന്നത്?

Kumardas P said...

Vayichu pokumbol Adoorinte Elipathayathile main character ne ormavarunnu. Good keep it up...

cheryash said...

ഈ വിദ്യ എനിക്കും പഠിപ്പിച്ചു തരാമോ !

Delegation is a powerful tool of the lazy !
നന്നായിട്ടുണ്ട് .ഇനിയും വരട്ടെ .

Unknown said...

kavitha nannayirikkunnu sankara bhayankara........... cheru srishtikal iniyum..iniyum pradeekshikkunnu

Sankaran said...

ഈ വട്ടു സഹിച്ച് വാക്കുകൊണ്ടു മാത്രം പ്രതികരിച്ച എല്ലാവർക്കും നന്ദി.

ചിതൽ: അത്ഭുതപ്പെടാനുള്ള കഴിവു സൂക്ഷിക്കുന്നതിൽ അഭിനന്ദനങ്ങൾ. ഭാവിയുണ്ട്.

ബാലേട്ടൻ: പിന്നാലെ വന്നു പിന്നെയും പിടികൂടാൻ ശ്രമിച്ചതിൽ വളരെ സന്തോഷം. ആകാശനീലിമയും ആഴിയുമൊന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഒടുവിൽ ബാക്കിയാവുന്ന എന്തോ ഒരു തുടിപ്പു മാത്രം. അതു വർത്തമാനത്തിന്റേതാണ്. ഭവസാഗരത്തിലെ ഒരു ഓളം മാത്രമാണ്. അത് എന്റേതു മാത്രവുമാണ്.

കുമാർദാസ്: എന്നിലെ മടിയച്ചാരെ നോക്കി ഇങ്ങനെ ബുദ്ധിപരമായി ചിരിച്ച ചിരി ഇഷ്ടമായി. അടൂർ എന്നോടു പോറുക്കട്ടെ.

രാം: പഠിപ്പിക്കാം. എന്റെ ബില്ലു കൂടി കൊടുത്തു വരൂ...

വി.എം.: മാഷേ ഇതു ടെക്സ്റ്റ് ബുക്കാക്കാമോ? ഒരു കുടുംബം രക്ഷപ്പെടുന്ന കാര്യമാണേ...

Unknown said...

hi hari balaramayilekku ayachu nokkial pore kudumbam rakshappedumbol eeyullavane marakkalle............ sankara......