Thursday, July 15, 2010

നീളം, ചതുരം.

(പഴയൊരു വീഴ്ചയുടെ ഓർമയ്ക്ക്)

വെപ്രാളത്തിന്റെ ചതുരത്തിൽ നിന്ന്
വേഗത്തിന്റെ നീളത്തിലേക്ക്.

വാക്കുകളുടെ കലമ്പലിൽ നിന്ന്
ഒച്ചകളുടെ പ്രശാന്തിയിലേക്ക്.

ഇരമ്പിക്കുതിച്ച്,
ആളെക്കാണാത്ത നോട്ടം കൊണ്ടു
ദൂരങ്ങൾ താണ്ടുന്ന
പാണ്ടിലോറികൾ, ബസ്സുകൾ.

കുണുങ്ങാതെ കുണുങ്ങി
പുച്ഛച്ചിരിയുമായി
ശൃംഗാരിക്കാറുകൾ.

മുഖം കൂർപ്പിച്ച്
ആവലാതിപ്പേച്ചുമായി
ഓട്ടോറിക്ഷകൾ.

അരികുകളിൽ
വീണൊഴിയുന്ന
പാവം പിടിച്ച മണിയൊച്ചകൾ.

വെയിൽക്കൊടുമയിൽ വാടി
നിലാക്കുളിർമയിൽ മതിമറന്ന്
കുഴിക്കെണികളിൽ തലതല്ലി
ഒരു കൈനെറ്റിക് ഹോണ്ട:

വേഗത്തിന്റെ നീളത്തിൽ നിന്ന്
വെപ്രാളത്തിന്റെ ചതുരത്തിലേക്ക്.

2 comments:

A.V.G.Warrier said...

veezhchayude vepraalathinte chithreekaranam nannayittundu

ചിതല്‍/chithal said...

വട്ടത്തിലുള്ള കുഴികളിലോ ദ്വാരങ്ങളിലോ വീഴാഞ്ഞതു് നന്നായി!
കൈനറ്റിക് ഹോണ്ട പുരാണം കലക്കി!
മറ്റൊരു കൈനെറ്റിക് പുരാണം വായിക്കണോ?
അദ്യം ഇവിടെയും പിന്നെ ഇവിടെയും ക്ലിക്കുക