Tuesday, July 13, 2010

ഇനിയും

ഇനിയുമെനിക്കെത്രയോ
സന്ധ്യകൾ താണ്ടണം.
ഇമകളടയാത്ത കൂ-
രിരുളുകൾ താണ്ടണം.
ഇരുളൊഴിയെ പിന്നെയും
പൊരിവെയിലു താണ്ടണം.
പൊരിവെയിലിലുരുകുന്ന
ചരലുകൾ താണ്ടണം.
ചരലുകളി,ലടിപതറി
വീഴ്ചകൾ താണ്ടണം.
ചിറകടിയിലുറയുന്ന
പേടികൾ താണ്ടണം.
ഇനിയുമെനിക്കെത്രയോ
സന്ധ്യകൾ താണ്ടണം.
ഇമകളടയാത്ത കൂ-
രിരുളുകൾ താണ്ടണം.

2 comments:

ചിതല്‍/chithal said...

വളരെ നല്ല കവിത.
ആദ്യം വായിച്ചപ്പോൾ ഫ്രോസ്റ്റിന്റെ “stopping by woods..."ൽ നിന്നു് ഊർജ്ജമുൾക്കൊണ്ടു് എഴുതിയതാണോ എന്നു് സംശയിച്ചു. പക്ഷെ കവിതക്കു് മറ്റൊന്നാണു് പറയാനുള്ളതു്. സന്ധ്യയിൽ തുടങ്ങി സന്ധ്യയിലുള്ള അവസാനം ഒരു പുതുമയായി തോന്നുന്നു.

A.V.G.Warrier said...

ഇരുള്‍ വന്നു പൊതിയുമ്പോള്‍
ഇമകള്‍ എന്‍ കൂടുകള്‍.
വെറുതെ
അടച്ചും
തുറന്നും
ഉറക്കം കെടുത്തുന്ന കൂടുകള്‍.
അതുകൊണ്ടു ഞാനെന്റെ ഇമകളെ
എന്റെ ഞാനെന്ന ഭാവത്തെ
മറക്കട്ടെ രാത്രിയില്‍
പകലിന്റെ പൊലിമയില്‍
അവ വീണ്ടും
ഉണര്‍ന്നു മദിക്കട്ടെ.