Saturday, July 10, 2010

എവിടെ?

എവിടെന്റെ
തീയിന്റെ വേവുകൾ,
ചാമ്പലിൻ ചൂടുകൾ?

എവിടെന്റെ
കാറ്റിൻ കുതിപ്പുകൾ,
പെരുമഴക്കൂത്തുകൾ?

എവിടെന്റെ
വിണ്ണിൻ വിളർച്ചകൾ,
മണ്ണിൻ തളർച്ചകൾ?

എവിടെ-
ന്നുണർവിന്റെ ഭ്രാന്തുകൾ,
വേർപ്പിൻ കിതപ്പുകൾ?

2 comments:

ചിതല്‍/chithal said...

സ്വയം കണ്ടെത്താൻ ഉഴറുന്ന ഒരു മനസ്സിന്റെ വെമ്പൽ ഉണ്ടെന്നു് തോന്നി

A.V.G.Warrier said...

കവിത വളരെ നന്നായിട്ടുണ്ട്. ഉണര്‍വിന്റെ ഭ്രാന്തികള്‍ എന്ന് പറഞ്ഞാല്‍ കുറച്ചുകൂടി നന്നാവില്ലേ. ഉണര്‍വ് ഭ്രാന്താണെന്ന മുന്‍വിധിയില്‍ ഒരുതരം സിനിസിസം ഇല്ലേ?